തിരുവനന്തപുരം: വോട്ടർപട്ടികയിൽ പേര് പുനഃസ്ഥാപിച്ചതിൽ സന്തോഷമെന്നും സത്യം ജയിക്കുമെന്നും തിരുവനന്തപുരം കോർപറേഷൻ മുട്ടട വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥി വൈഷ്ണ സുരേഷ്..പേര് പുനഃസ്ഥാപിച്ച് കിട്ടുന്നത് സംബന്ധിച്ച് എല്ലാ കാര്യങ്ങളും ഹൈക്കോടതിക്ക് മുമ്പിൽ ബോധിപ്പിച്ചിരുന്നു. പാർട്ടി ജയിക്കുക എന്നതാണ് പ്രധാനം. മറ്റൊരു സ്ഥാനാർഥിയെ നിർത്തിയാലോ എന്ന് താൻ ആലോചിച്ചിരുന്നു. നിയമത്തിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിലും ഉറച്ച വിശ്വാസമുണ്ടായിരുന്നു.
വോട്ടർപട്ടിക വിവാദത്തിലൂടെ ചെറിയ വാർഡായ മുട്ടടയെ സംസ്ഥാന ശ്രദ്ധയിൽ എത്തിച്ചതായി പലരും പറഞ്ഞതായും വൈഷ്ണ മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം കോർപറേഷനിലെ മുട്ടട വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്‍റെ പേര് വോട്ടർപട്ടികയിൽ നിന്ന് നീക്കിയ നടപടിയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയത്. ഇതോടെ തെരഞ്ഞെടുപ്പിൽ വൈഷ്ണക്ക് മത്സരിക്കാം.