Share this Article
News Malayalam 24x7
ജൂണിൽ റദ്ദാക്കിയ യുജിസി നെറ്റ് പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു
The revised date of UGC NET exam, which was canceled in June, has been announced

യുജിസി നെറ്റ് ജൂണ്‍ പരീക്ഷയുടെ പുതുക്കിയ തീയതി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ നാലുവരെയാകും കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നടക്കുക. വിശദാംശങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണെന്നും എന്‍ടിഎ അറിയിച്ചു.

കഴിഞ്ഞ ജൂണ്‍ 18ന് എഴുത്തുപരീക്ഷ രീതിയില്‍ രണ്ട് ഷിഫ്റ്റുകളിലായി നെറ്റ് പരീക്ഷ നടത്തിയെങ്കിലും ഒരു ദിവസത്തിന് ശേഷം റദ്ദാക്കിയിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ച ആരോപണത്തെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രാലയമാണ് നടപടിയെടുത്തത്. നേരത്തെ കമ്പ്യൂട്ടര്‍ അധിഷ്ഠിതമായിരുന്ന പരീക്ഷ ഇത്തവണ എഴുത്തുപരീക്ഷ രീതിയില്‍ നടത്തുകയായിരുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories