Share this Article
News Malayalam 24x7
രക്തം പുരണ്ട ഷർട്ടിട്ട് സ്കൂട്ടറിൽ യാത്ര; പൊലീസ് തടഞ്ഞ് പരിശോധിച്ചപ്പോൾ ഫുട്ബോർഡിൽ യുവതിയുടെ തല; അറസ്റ്റ്
വെബ് ടീം
posted on 07-06-2025
1 min read
manasa

ബെംഗളൂരു: കർണാടകയിലെ ചന്ദാപുരിൽ ഭാര്യയുടെ വെട്ടിയെടുത്ത തലയുമായി സ്കൂട്ടറിൽ സഞ്ചരിച്ച ഭർത്താവ് പൊലീസ് പിടിയിൽ. ഹെബ്ബഗൊഡി സ്വദേശി മാനസ (26) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.  ഭർത്താവ് ശങ്കറിനെ (26) പൊലീസ് കസ്റ്റഡിയിലെടുത്തു.രക്തം പുരണ്ട ഷർട്ട് ധരിച്ച് ഒരാൾ രാത്രി സ്കൂട്ടർ ഓടിച്ചു വരുന്നതു കണ്ടാണ് പൊലീസ് സംഘം വാഹനം തടഞ്ഞത്. പരിശോധനയിൽ സ്കൂട്ടറിന്റെ ഫുട്ബോർഡിൽ യുവതിയുടെ തല കണ്ടെത്തുകയായിരുന്നു.

കുടുംബ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 5 വർഷം മുൻപാണ് ഇവർ വിവാഹിതരായത്. മൂന്നു വയസ്സുള്ള മകളുണ്ട്. വാടകവീട്ടിലാണ് താമസിച്ചിരുന്നത്. സ്വകാര്യ സ്ഥാപനങ്ങളിലായിരുന്നു ഇരുവർക്കും ജോലി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories