Share this Article
കൊലവിളി പ്രസംഗവുമായി T I മധുസൂദനൻ
T I Madhusoodanan

കൊലവിളി പ്രസംഗവുമായി സി പി ഐ എം നേതാവും മുൻ പയ്യന്നൂർ എംഎൽഎയുമായ  ടി ഐ മധുസൂദനൻ. ധനരാജ് വിധിയുടെ പശ്ചാത്തലത്തിലാണ് കൊലവിളി. കണക്ക് പറയേണ്ടത് കണക്ക് പറഞ്ഞു തന്നെ തീർക്കും. അതിനൊന്നും പാർട്ടിക്ക് മടിയില്ലെന്നും പരാമർശം. ചീമേനിയിൽ 5പേരെ കോടതി വെറുതെ വിട്ടു. അവരൊന്നും ഇപ്പോൾ ജീവനോടെ ഇല്ലെന്ന് മധുസൂദനൻ. അതിനിടെ വിധി പറഞ്ഞ ജഡ്ജിക്ക് എതിരെയും പരിഹാസം. ധനരാജ് കൊല്ലപ്പെട്ടിട്ടില്ലെന്ന് കോടതി പറയാത്തത്  ഭാഗ്യമെന്നും ടി ഐ മധുസൂദനന്റെ പരാമർശം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories