Share this Article
News Malayalam 24x7
ഫിലിപ്പീന്‍സില്‍ ഭൂചലനം; 7.5 തീവ്രത; സുനാമി മുന്നറിയിപ്പ്, ഇന്ത്യയില്‍ ആശങ്കവേണ്ട
വെബ് ടീം
posted on 02-12-2023
1 min read
Earth Quake  AT Philippines Tsunami warning

മനില: ഫിലിപ്പീന്‍സില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി. യൂറോപ്യന്‍ - മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്ററാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കി. ആളപായമോ നാശനഷ്ടങ്ങളോ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഫിലീപ്പീന്‍സ്, ജപ്പാന്‍ തീരങ്ങളിലാണ് സുനാമിക്ക് സാധ്യത. ഇന്ത്യയില്‍ ആശങ്കവേണ്ട. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും സുനാമിക്ക് സാധ്യതയുണ്ടെങ്കില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുമെന്നും ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് വ്യക്തമാക്കി.

നവംബര്‍ 17-ന് തെക്കന്‍ ഫിലിപ്പീന്‍സിലുണ്ടായ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. 50 ലേറെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കുമാണ് അന്ന്‌ കേടുപാട് സംഭവിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories