തമിഴ്‌നാട് വാല്‍പ്പാറയില്‍ കാട്ടാനകള്‍ ഓട്ടോറിക്ഷ തകര്‍ത്തു. ഊമയാണ്ടിമുടക്ക് വാട്ടര്‍ബാ എസ്റ്റേറ്റില്‍ ആണ് സംഭവം. എസ്റ്റേറ്റിലെ താമസക്കാരനായ പ്രഭുവിന്റെ ഓട്ടോറിക്ഷയാണ് കാട്ടാനകള്‍ തകര്‍ത്തത്. ഓട്ടോ കൂടാതെ വീടിന്റെയും, ആശുപത്രിയുടെയും ജനല്‍ ചില്ലുകളും കാട്ടാനകള്‍ തകര്‍ത്തിട്ടുണ്ട്. പുലര്‍ച്ചെ കാടിറങ്ങിയ 4 ആനകള്‍ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. ആനകള്‍ ഓട്ടോറിക്ഷയും ജനലുകളും തകര്‍ക്കുന്ന ശബ്ദം കേട്ട് പ്രദേശത്തുള്ളവര്‍ ഓടി മാറിയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.