കുവൈറ്റ് സിറ്റി: കുവൈറ്റിന് നേരെ വീണ്ടും ഇറാൻ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ പരിക്കേറ്റ രണ്ട് ഇറ്റാലിയൻ പൗരന്മാർ മരിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.രാജ്യത്തെ ഒരു സുപ്രധാന കേന്ദ്രത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഒരു കുവൈറ്റ് പൗരനും രണ്ട് ഇറ്റാലിയൻ പൗരന്മാർക്കും ഒരു പാകിസ്താൻ പൗരനുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിൽ ഇറ്റാലിയൻ പൗരന്മാരാണ് മരിച്ചത്.
ഡ്രോണുകൾ പ്രതിരോധിച്ചതിനെ തുടർന്ന് ചിതറിത്തെറിച്ച അവശിഷ്ടങ്ങൾ പതിച്ചാണ് പരിക്കേറ്റത്.