Share this Article
KERALAVISION TELEVISION AWARDS 2025
വീണ്ടും ഡല്‍ഹിയില്‍ 6 സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി
 Bomb Threat to 6 Schools in Delhi

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് വീണ്ടും ബോംബ് ഭീഷണി. സഫ്ദര്‍ജംഗിലെ പൊലീസ് പബ്ലിക് സ്‌കൂള്‍ അടക്കം ആറ് സ്‌കൂളുകള്‍ക്കാണ് ഇ മെയില്‍ വഴി ഫോണ്‍ സന്ദേശം ലഭിച്ചത്. ക്ലാസുകള്‍ നിര്‍ത്തിവച്ചു.

പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഡല്‍ഹിയില്‍  ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി ലഭിക്കുന്നത്. 44 സ്‌കൂളുകള്‍ക്കാണ് കഴിഞ്ഞ ആഴ്ച ഭീഷണി സന്ദേശം ലഭിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories