ഇസ്രായേല്‍ പാര്‍ലമെന്റില്‍ പുതിയ സ്പീക്കറായി മാറ്റന്‍ കഹാനയെ തിരഞ്ഞെടുത്തു. പ്രതിപക്ഷ നേതാവായ ഗാഡി ഐസെന്‍കോട്ടിന്റെ പാര്‍ട്ടിയുടെ നേതാവായ കഹാന ചൊവ്വാഴ്ചയാണ് തിരഞ്ഞെടുക്കപ്പെട്ടത്. 120 അംഗ പാര്‍ലമെന്റില്‍ 66 വോട്ടുകള്‍ നേടിയാണ് കഹാന സ്പീക്കര്‍ പദവിയിലെത്തിയത്. നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി സ്ഥാനാര്‍ഥിയായ ഒഫിര്‍ കാറ്റ്‌സിന് 52 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഇതോടെ പാര്‍ലമെന്റിന്റെ പ്രവര്‍ത്തനങ്ങളിലും പ്രതിപക്ഷത്തിന്റെ നിയന്ത്രണം വര്‍ധിക്കുകയാണ്. പാര്‍ലമെന്ററി കാര്യങ്ങള്‍ക്കുള്ള സമയക്രമം നിശ്ചയിക്കുന്നതിനാല്‍ ഇസ്രായേല്‍ പാര്‍ലമെന്റ് സ്പീക്കറുടെ പദവി വളരെ പ്രധാനമാണ്. നിയമനിര്‍മ്മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളോ വോട്ടുകളോ വേഗത്തിലാക്കാനോ വൈകിപ്പിക്കാനോ സ്പീക്കര്‍ക്ക് കഴിയും. ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നെതന്യാഹുവിനും സഖ്യകക്ഷികള്‍ക്കും പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പിലും പ്രതിപക്ഷം വിജയം കൈവരിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം നെതന്യാഹുവിനേറ്റ ഏറ്റവും വലിയ രാഷ്ട്രീയ തിരിച്ചടികളിലൊന്നായാണ് ഈ സ്പീക്കര്‍ തിരഞ്ഞെടുപ്പിനെ കണക്കാക്കുന്നത്.