Share this Article
News Malayalam 24x7
തേനി പെരിയകുളത്ത് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു
accident

തമിഴ് നാട് തേനി പെരിയകുളത്ത് ഉണ്ടായ വാഹന അപകടത്തിൽ മൂന്നു മലയാളികൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. കോട്ടയം കുറവിലങ്ങാട്  സ്വദേശികളായ കോയിക്കൽ ജയിൻ തോമസ്,  കാഞ്ഞിരത്തിങ്കൽ സോണിമോൻ കെ ജെ, അമ്പലത്തിങ്കൽ ജോബി തോമസ് എന്നിവരാണ് മരണപ്പെട്ടത്. 

ഗുരുതരമായി പരിക്കേറ്റ ഷാജി തേനി മെഡിക്കൽ കോളേജിൽ തീവ്ര പരിച്ചരണ വിഭാഗത്തിൽ ചികിത്സയിലാണ്. തേനിയിലേക്ക് പോവുകയായിരുന്ന ഇവരുടെ കാർ ഏർക്കാട്ടേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് മിനി ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. 

അപകടത്തിൽ കാർപൂർണമായും തകർന്നു. മൂന്നുപേരും സംഭവസ്ഥലത്ത് തന്നെ  മരിച്ചിരുന്നു. ഇടിയുടെ ആഘാതത്തിൽ മിനി ബസ് റോട്ടിലേക്ക് മറിഞ്ഞു. ബസ്സിൽ ഉണ്ടായിരുന്ന 18 പേർക്കും പരിക്കേറ്റു. ഇവരെയും സമീപത്തുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories