ജമ്മു കശ്മീരില്‍ മേഘ വിസ്ഫോടനത്തില്‍ മരണം 46 ആയി. മരിച്ചവരില്‍ രണ്ട് സിഐഎസ്എഫ് ജവാന്‍മാരും ഉള്‍പ്പെടുന്നു. 167 പേരെ രക്ഷപ്പെടുത്തി. ഇരുന്നൂറിലേറെ പേരെ കാണാതായതായാണ് റിപ്പോര്‍ട്ട്. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്. അതേസമയം പ്രദേശത്തെ മോശം കാലാവസ്ഥ രക്ഷാദൗത്യത്തിന് വെല്ലുവിളിയാണ്. കശ്മീരിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ മചയില്‍ മാതാ യാത്ര ആരംഭിക്കുന്ന ചഷോട്ടി ഗ്രാമത്തിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. മേഘലയില്‍ ജില്ലാ ഭരണകൂടം കണ്ട്രോള്‍ റൂം തുറന്നു. ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് അധികൃതര്‍ വ്യക്തമാക്കി.