സിറിയയില്‍ വിമതര്‍ ഭരണം പിടിച്ചെടുത്തതോടെ അമേരിക്കയും യുഎന്നുമടക്കം ഹയാത് തഹരീര്‍ അല്‍ഷാമിനെ ഭീകരവാദ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ നീക്കം.അല്‍ ഖ്വയ്ദ ബന്ധത്തിന്റെ പേരില്‍ അമേരിക്ക തന്നെ ഭീകരരായി പ്രഖ്യാപിച്ച സംഘടനയാണ് ഹയാത് തഹരീര്‍ അല്‍ഷാമിന്‍.
എച്ച് ടി എസിന്റെ നേതാവ് അബു മൊഹമ്മദ് അല്‍ ജുലാനി ഇറാഖില്‍ അല്‍ ഖ്വയ്ദക്കുവേണ്ടി പ്രവര്‍ത്തിച്ചതും ജുലാനിയുടെ തലക്ക് പത്തുകോടി ഡോളര്‍ വിലയിട്ടതും മറക്കാനാണ് അമേരിക്കയുടെ തീരുമാനം.പുതിയ സാഹചര്യത്തില്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ ഇടപെടല്‍ നടത്താന്‍ എച്ച്ടിഎസുമായുള്ള ബന്ധത്തിലൂടെ സാധിക്കുമെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടല്‍.
ഈ സാഹചര്യത്തിലാണ് എച്ച് ടി എസിനെ ഭീകര പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ അമേരിക്ക നീക്കം ശക്തമാക്കിയതെന്നാണ് വിലയിരുത്തലുകള്‍.എച്ച് ടി എസുമായി ചര്‍ച്ചനടത്താന്‍ അമേരിക്കയ്ക്ക് നിരവധി വഴികളുണ്ടെന്ന് യു എസ് വിദേശകാര്യ വക്താവ് മാത്യു മില്ലറും വ്യക്തമാക്കിയിരുന്നു.