Share this Article
News Malayalam 24x7
റേഡിയോ ജോക്കി രാജേഷ് വധക്കേസ് : രണ്ടും മൂന്നും പ്രതികൾക്ക് ജീവപര്യന്തം, 2 ലക്ഷം രൂപ പിഴ, ഒന്നാം പ്രതി ഒളിവിൽ
വെബ് ടീം
posted on 18-08-2023
1 min read
radio jockey rajesh murder case

തിരുവനന്തപുരം : റേഡിയോ ജോക്കി രാജേഷ് കുമാർ വധക്കേസിൽ രണ്ടും മൂന്നും പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ.തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതി മുഹമ്മദ് സാലിഹ് മൂന്നാം പ്രതി അപ്പുണ്ണി എന്നിവർ കുറ്റക്കാരാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കൽ, അതിക്രമിച്ചു കയറൽ, മാരകമായി മുറിവേല്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 

കേസിലെ 4 മുതൽ 12 വരെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. 

2018 മാർച്ചിലാണ് രാജേഷിനെ റെക്കോഡിങ് സ്റ്റുഡിയോയിലിട്ടു വെട്ടികൊലപ്പെടുത്തിയത്. ഖത്തറിലെ വ്യവസായിയായ സത്താറിൻെറ ഭാര്യയുമായി രാജേഷിനുണ്ടായിരുന്ന സൗഹൃദത്തിലുണ്ടായ സംശയമാണ് ക്വട്ടേഷന് പിന്നിലെ കാരണം. ഒന്നാം പ്രതിയെ ഇപ്പോഴും പിടികൂടാൻ കഴിഞ്ഞിട്ടില്ല. 

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories