Share this Article
News Malayalam 24x7
തത്സമയ സംപ്രേക്ഷണത്തിനിടെ ബോംബിട്ടു; അവതാരക കസേരയില്‍നിന്ന് എഴുന്നേറ്റോടുന്ന ദൃശ്യങ്ങൾ പുറത്ത്; ഇറാന്‍ ദേശീയ ടെലിവിഷന്‍ ആസ്ഥാനത്ത് ഇസ്രയേല്‍ ആക്രമണം
വെബ് ടീം
posted on 16-06-2025
1 min read
irib

ടെഹ്‌റാൻ:  ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഐആര്‍ഐബി ചാനല്‍ ആസ്ഥാനത്തിന് നേരെയും ഇസ്രയേലിന്റെ ആക്രമണം.തത്സമയ സംപ്രേക്ഷണത്തിനിടെയായിരുന്നു ആക്രമണം. ആക്രമണത്തെ തുടര്‍ന്ന് കെട്ടിടം ഇടിഞ്ഞുവീഴുന്നതും അവതാരക കസേരയില്‍നിന്ന് എഴുന്നേറ്റോടുന്നതും ദൃശ്യത്തില്‍ കാണാം. 

തലസ്ഥാനമായ ടെഹ്‌റാനിലെ സൈനിക കേന്ദ്രങ്ങളിലും ആക്രമണം നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടക്കുന്നതായി ഇസ്രയേലി ഡിഫൻസ് ഫോഴ്സ് അറിയിച്ചിട്ടുണ്ട്. ഇറാന്‍ തലസ്ഥാനത്ത് നിന്ന് ജനങ്ങളോട് എത്രയും വേഗം ഒഴിഞ്ഞു പോകാന്‍ ബെഞ്ചമിൻ നെതന്യാഹു ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തെഹ്‌റാനില്‍ ഇസ്രയേൽ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇതിനിടെ ടെഹ്‌റാനിലെ വിദേശ എംബസികളെല്ലാം അടച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികളെ അർമേനിയൻ അതിർത്ത് വഴി ഒഴിപ്പിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതായും റിപ്പോർട്ടുണ്ട്.

ഇറാൻ ടിവിക്ക് നേരെ ആക്രമണം ഇവിടെ ക്ലിക്ക് ചെയ്തു കാണാം 




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories