Share this Article
News Malayalam 24x7
ആൻ്റണി രാജുവിൻ്റെ ഹർജി ഹൈക്കോടതി തള്ളി; ശിക്ഷ മരവിപ്പിച്ചില്ല; മത്സരിക്കാനാകില്ല
വെബ് ടീം
posted on 17-03-2026
1 min read
antony raju

കൊച്ചി: ജനാധിപത്യ കേരളാ കോൺഗ്രസ് മുൻ എംഎൽഎയും മുൻ ഗതാഗതമന്ത്രിയുമായ ആന്റണി രാജുവിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. തൊണ്ടിമുതൽ തിരിമറി കേസിലെ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഇതോടെ അദ്ദേഹത്തിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അയോഗ്യത തുടരും.മുപ്പതുകൊല്ലത്തിലേറെ പഴക്കമുള്ള തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന് എംഎൽഎ സ്ഥാനം നഷ്ടമായതും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യനായതും.

തിരുവനന്തപുരം സെൻട്രലിൽനിന്നുള്ള എംഎൽഎ ആയിരുന്നു ആന്റണി രാജു. അയോഗ്യത മാറിക്കിട്ടാനാണ് ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യവുമായി  ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ഈ ആവശ്യവുമായി തിരുവനന്തപുരം സെഷൻസ് കോടതിയെ സമീപിച്ചിരുന്നുവെങ്കിലും അവിടെ തിരിച്ചടിയായിരുന്നു ഫലം. പിന്നാലെയാണ് മേൽക്കോടതിയിലെത്തിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories