ഒക്ടോബര്‍ പത്തിന് നിലവില്‍വന്ന വെടിനിര്‍ത്തല്‍ കരാര്‍ ഹമാസ് ലംഘിച്ചെന്നാരോപിച്ച് ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കുട്ടികളടക്കം 50 പേര്‍ കൊല്ലപ്പെട്ടു. ശക്തമായ ആക്രമണത്തിന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം. ഗാസയില്‍ ഇസ്രായേല്‍ സൈനികരെ ആക്രമിച്ചതായും മരിച്ച ബന്ദികളുടെ മൃതദേഹങ്ങള്‍ തിരികെ നല്‍കുന്നതിനുള്ള നിബന്ധനകള്‍ ഹമാസ് ലംഘിച്ചതായും ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് ആരോപിച്ചു. യുഎസിനെ അറിയിച്ചുകൊണ്ടാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. അമേരിക്കയെ അറിയിച്ച ശേഷമാണ് ആക്രമണം തുടങ്ങിയതെന്ന ഇസ്രയേലിന്റെ വാദം അമേരിക്ക ശരിവച്ചു. ഇസ്രയേലി സൈനികരെ കൊലപ്പെടുത്തിയത് കൊണ്ടാണ് അവര്‍ തിരിച്ചടിച്ചതെന്ന് ട്രംപ് പറഞ്ഞു. ആക്രമണം വെടിനിര്‍ത്തലിനെ അപകടത്തിലാക്കില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.