Share this Article
News Malayalam 24x7
നെടുപുഴയിലെ കേരളവിഷൻ കേബിൾ ഓപ്പറേറ്റർ അന്തരിച്ചു
വെബ് ടീം
posted on 20-08-2024
1 min read
keralavision cable operator passes away

നെടുപുഴയിലെ കേരളവിഷൻ കേബിൾ ഓപ്പറേറ്ററായ എം ജി ബിജു (52) അന്തരിച്ചു.കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് അമല ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.  ആലപ്പാട് ആലപ്പാട്ട് മേച്ചേരിപ്പടി ജോർജിൻ്റേയും ഫിലോമിനയുടെയും മകനായ ബിജു അവിവാഹിതനാണ്. കേരളവിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ (ഫിനാൻസ്), സി.ഒ.എ ജില്ലാ കമ്മിറ്റി അംഗം, സി.ഒ.എ ചേർപ്പ് മേഖലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 

പ്രമുഖ ഹാം റേഡിയോ ഓപ്പറേറ്റർ ആയ ബിജു, 2018ലെ പ്രളയം ഉൾപ്പെടെ നിരവധി ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ജില്ലാ ഭരണകൂടത്തോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ബുധനാഴ്ച പൊറുത്തൂർ സെൻറ് ആൻ്റണീസ് ദേവാലയത്തിൽ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories