Share this Article
image
അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്ക് കയറ്റാനുള്ള ശ്രമം തുടരുന്നു
വെബ് ടീം
posted on 08-05-2023
1 min read

തമിഴ്‌നാട് മേഘമലയില്‍ തമ്പടിച്ച അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്ക് കയറ്റാനുള്ള തമിഴ്‌നാട് വനം വകുപ്പിന്റെ ശ്രമം തുടരുന്നു. നിലവില്‍ മേഘമല കടുവാ സങ്കേതത്തിലെ നിബിഢവനമേഖലയിലാണ് ആനയുള്ളത്. ഞായറാഴ്ച രാത്രി മേഘമലക്ക് പോകുന്ന വഴിയില്‍ തമ്പടിച്ച അരിക്കൊമ്പന്‍ പിന്നീട് കാട്ടിലേക്ക് കയറി. ആന തമിഴ്‌നാട് ഭാഗത്തേക്ക് വീണ്ടും നീങ്ങിയാല്‍ ചിന്നമെല്ലൂര്‍ ജനവാസ മേഖലയിലേക്ക് എത്തും. ജനസാന്ദ്രതയുള്ളതും നിരവധി കൃഷിയിടങ്ങളുമുള്ള സ്ഥലമാണ് ചിന്നമെല്ലൂര്‍. അരിക്കൊമ്പന്‍ ഇവിടേക്കെത്തിയാല്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാകും. ആനയെ കേരളാ വനമേഖലയിലേക്ക് കടത്താനാണ് തമിഴ്‌നാട് വനം വകുപ്പിന്റെ ശ്രമം



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories