Share this Article
News Malayalam 24x7
ശബരിമല യുവതി പ്രവേശനം: 1587 സമര കേസുകൾ കൂടി പിൻവലിക്കാനുണ്ട്; നിയമസഭയിൽ മുഖ്യമന്ത്രിയുടെ വിശദീകരണം
Pinarayi Vijayan

ശബരിമല യുവതി പ്രവേശനത്തിനെതിരെ വിവിധ സംഘടനകള്‍ നടത്തിയ സമരങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 1587 എണ്ണം ഇനിയും പിന്‍വലിക്കാനുണ്ടെന്ന് സര്‍ക്കാര്‍ . നിയമസഭയില്‍ എപി അനില്‍കുമാറിന് മുഖ്യമന്ത്രി രേഖാമൂലം നല്‍കിയ മറുപടിയിലാണ് വിവരങ്ങള്‍ പുറത്തുവന്നത്. 

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരങ്ങളില്‍ 2634 കേസുകളിലായി 29,119 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മറുപടിയില്‍ പറയുന്നു. തുടര്‍ നടപടികള്‍ ഒഴിവാക്കിയതും പിന്‍വലിക്കാനുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളതുമായ കേസുകളുടെ എണ്ണം 1047 ആണ്. 692 കേസുകള്‍ കോടതിയുടെ പരിഗണനയില്‍ ഉണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സമരങ്ങള്‍ സംബന്ധിച്ച് നിയമസഭയുടെ കഴിഞ്ഞ സമ്മേളനത്തില്‍  സെപ്റ്റംബര്‍ 16  നാണ് മുഖ്യമന്ത്രിയോട് എ.പി അനില്‍കുമാര്‍ എം.എല്‍ എ ചോദ്യം ഉന്നയിച്ചത്. 

എന്നാല്‍ മറുപടി ലഭിച്ചില്ല.  മുഖ്യമന്ത്രിയുടെ നടപടി ചോദ്യം ചെയ്ത് എ.പി. അനില്‍കുമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി. ഇതേ തുടര്‍ന്ന് രണ്ട് മാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. 2021 ഫെബ്രുവരിയില്‍ ശബരിമല, പൗരത്വ പ്രക്ഷോഭ സമര കേസുകള്‍ പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories