Share this Article
News Malayalam 24x7
അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ സര്‍വകലാശാല ക്യാമ്പസിൽ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസ്; വിധി ഇന്ന്
Anna University Student Assault Case Verdict Today

ചെന്നൈ അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ സര്‍വകലാശാല ക്യാമ്പസിനുള്ളില്‍ വച്ച് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷാ വിധി ഇന്ന് പ്രസ്താവിക്കും. ചെന്നൈ മഹിളാ കോടതിയാണ് വിധി പ്രസ്താവിക്കുക. ബലാത്സംഗവും തട്ടിക്കൊണ്ടുപോകലും അടക്കം ജ്ഞാനശേഖരനെതിരെ ചുമത്തിയ 11 കുറ്റങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കിയിരുന്നു. വിചാരണ ആരംഭിച്ച് ആറു മാസത്തിനുള്ളിലാണ് കേസില്‍ കോടതി വിധി പറയുന്നത്. കഴിഞ്ഞ ഡിസംബര്‍ 23 നാണ് സുഹൃത്തിനൊപ്പം പുറത്ത് പോയി തിരികെ വരികയായിരുന്ന 19 കാരിയെ ജ്ഞാനശേഖരന്‍ ക്യാമ്പസിനുള്ളില്‍ വച്ച് പീഡിപ്പിക്കുന്നത്. സംഭവത്തില്‍ മദ്രാസ് ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചിരുന്നു. സ്ത്രീകള്‍ മാത്രമടങ്ങിയ ഈ പ്രത്യേക അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് വിധി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories