Share this Article
News Malayalam 24x7
ഇന്ത്യ-പാക് സംഘര്‍ഷം; ട്രംപിന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നല്‍കണമെന്ന് പാകിസ്ഥാന്‍
Trump

ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ണായക നയതന്ത്ര ഇടപെടലിനുള്ള അംഗീകാരമായി ഡൊണാള്‍ഡ് ട്രംപിന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നല്‍കണമെന്ന് പാകിസ്ഥാന്‍. പാകിസ്ഥാന്‍ സേനാ മേധാവി അസിം മുനീറുമായുള്ള വൈറ്റ് ഹൗസിലെ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പാകിസ്ഥാന്‍ ട്രംപിനെ സമാധാനനോബേലിന് നാമനിര്‍ദേശം ചെയ്തത്. ഇന്ത്യാ - പാക് പ്രതിസന്ധിയില്‍ അദ്ദേഹം നടത്തിയ നിര്‍ണായകമായ നയതന്ത്ര ഇടപെടലിനും സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ അദ്ദേഹം പ്രകടിപ്പിച്ച നേതൃപാടവത്തിനും അംഗീകാരമായി 2026 ലെ സമാധാന നൊബേല്‍ പുരസ്‌കാരത്തിന് ട്രംപിനെ ഔദ്യോഗികമായി നാമനിര്‍ദേശം ചെയ്യാന്‍ പാക് ഭരണകൂടം തീരുമാനിച്ചതായി പ്രസ്താവനയിറക്കി. സാമൂഹ്യമാധ്യമമായ എക്‌സിലാണ് പ്രസ്താവന. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories