Share this Article
News Malayalam 24x7
കുവൈത്ത്‌ ദുരന്തത്തില്‍ മരിച്ച 4 പേരുടെ സംസ്‌കാരം ഇന്ന്
The funeral of 4 people who died in the Kuwait disaster today

കുവൈത്ത്‌ ദുരന്തത്തില്‍ മരിച്ച 12 പേരില്‍ 4 പേരുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ബാക്കിയുള്ളവരുടെ മൃതദേഹങ്ങള്‍ വരും ദിവസങ്ങളിലും സംസ്‌കരിക്കും.

അപ്രതീക്ഷിതമായി എത്തിയ ദുരന്തം കരിനിഴല്‍ വീഴ്ത്തിയത് പ്രിയപ്പെട്ടവരുടെ സ്വപനങ്ങളില്‍ കൂടിയാണ്. 24 പേരില്‍ 12 പേരുടെ സംസ്‌കാരമാണ് ഇന്നും വരും ദിവസങ്ങളിലുമായി നടക്കാനിരിക്കുന്നത്.

കൊല്ലം സ്വദേശിയായ സാജന്‍ ജോര്‍ജ്, ലൂക്കോസ്, കണ്ണൂര്‍ സ്വദേശി യു കെ അനീഷ് കുമാര്‍, പത്തനംതിട്ട സ്വദേശി ആകാശ് നായര്‍ എന്നിവരുടെ സംസ്‌കാരം ഇന്ന് നടക്കും.പത്തനംതിട്ട സ്വദേശി തോമസ് ഉമ്മന്‍, കോട്ടയം സ്വദേശികളായ ഷിബു വര്‍ഗീസ്, ശ്രീഹരി എന്നിവരുടെ സംസ്‌കാരം ഞായറാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നത്.

പത്തനംതിട്ട സ്വദേശികളായ സിബിന്‍ ടി എബ്രഹാം, സജു വര്‍ഗീസ് കോട്ടയം സ്വദേശി സ്റ്റെഫിന്‍ എബ്രഹാം സാബു എന്നിവരുടെ സംസ്‌കാരം തിങ്കഴാചയാണ് നടക്കുക.ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി മാത്യു തോമസിന്റെ മൃതദേഹം ചൊവ്വാഴ്ചയാണ് സംസ്‌കരിക്കുക. കുവൈത്ത്‌ തീപ്പിടിത്തത്തില്‍ മരണപ്പെട്ട 12 പേരുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് സംസ്‌കരിച്ചത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories