Share this Article
News Malayalam 24x7
ഹജ്ജ് തീര്‍ഥാടനത്തിന് ഉച്ചയോടെ തുടക്കമാകും
Hajj Begins This Afternoon

ഹജ്ജ് തീര്‍ഥാടനത്തിന് ഉച്ചയോടെ തുടക്കമാകും. ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി അറഫയിലേക്ക് പുറപ്പെടാന്‍ ഹാജിമാര്‍ ഇന്ന് മിനാ താഴ്വരയില്‍ ഒത്തുചേരും. നാളെയാണ് പ്രധാന ചടങ്ങായ അറഫ സംഗമം. അറഫ ദിനത്തില്‍ ഉയര്‍ന്ന താപനില പ്രതീക്ഷിക്കുന്നതിനാല്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെ തീര്‍ഥാടകര്‍ ക്യാമ്പുകളില്‍ തുടരണമെന്ന് അധികൃതര്‍ അറിയിച്ചു. മക്കയിലെ മസ്ജിദുല്‍ ഹറമില്‍ നിന്ന് 22 കിലോമീറ്റര്‍ അകലെ പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട വിശാലമായ താഴ്വരയാണ് അറഫ. സംഗമത്തില്‍ പങ്കെടുക്കാതെ ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാവില്ല. സൂര്യാസ്തമയംവരെ ഹാജിമാര്‍ അറഫയില്‍ തങ്ങും. തുടര്‍ന്ന് മുസ്ദലിഫയിലേക്ക് നീങ്ങും. വെള്ളിയാഴ്ച മിനായിലേക്ക് യാത്ര തിരിക്കും. ജംറയിലെത്തി കല്ലേറ് കര്‍മ്മം നിര്‍വഹിക്കും. കഅ്ബ ത്വവാഫും സഫാ മര്‍വ്വ പ്രയാണവും പൂര്‍ത്തിയാക്കി ബലികര്‍മ്മം നടത്തും. ഹാജിമാര്‍ മുടി മുറിക്കുന്നതോടെ ഹജ്ജിന് അര്‍ദ്ധ വിരാമമാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories