Share this Article
News Malayalam 24x7
അത്ഭുതകരമായ രക്ഷപ്പെടൽ; ദുരന്തത്തിൽ നിന്ന് യാത്രക്കാരൻ എമർജൻസി എക്സിറ്റ് വഴി പുറത്തുകടന്നു; റോഡിലൂടെ നടന്നു നീങ്ങുന്ന ദൃശ്യങ്ങൾ പുറത്ത് .
വെബ് ടീം
posted on 12-06-2025
18 min read
AIR INDIA

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ നിന്ന് യാത്രക്കാരന് അത്ഭുതകരമായ രക്ഷപ്പെടൽ. ദുരന്തത്തിൽ നിന്ന് യാത്രക്കാരൻ എമർജൻസി എക്സിറ്റ് വഴി രക്ഷപ്പെട്ടു. 38കാരനായ രമേശ് വിശ്വാസ് കുമാർ  എന്ന 11എ സീറ്റിൽ ഇരുന്ന യാത്രക്കാരനാണ് രക്ഷപ്പെട്ടത് എന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.11A സീറ്റിൽ യാത്ര ചെയ്തിരുന്ന ആളെയാണ് ജീവനോടെ കണ്ടെത്തിയതെന്നും പരിക്കേറ്റ യുവാവ് ചികിത്സയിലാണെന്നും അഹമ്മദാബാദ് പൊലീസ്  പ്രതികരിച്ചു.

അപകടത്തില്‍പ്പെട്ട വിമാനത്തില്‍ 242 പേരാണ് ഉണ്ടായിരുന്നത്. ആരെയും ജീവനോടെ രക്ഷിക്കാനായില്ലെന്നാണ് പൊലീസ് നേരത്തെ അറിയിച്ചിരുന്നത്. 204 പേരുടെ മൃതദേഹങ്ങളാണ് അപകട മേഖലയില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്.





നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories