Share this Article
News Malayalam 24x7
നടുറോഡില്‍ യുവാവിനെ വെടിവച്ചു കൊന്നു; ഒരാള്‍ക്ക് പരിക്ക്
വെബ് ടീം
posted on 30-08-2023
1 min read
YOUNG MAN SHOT DEAD IN THE ROAD

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടുറോഡില്‍ യുവാവിനെ വെടിവച്ചു കൊന്നു. ഭജന്‍പുരയിലെ സുഭാഷ് നഗറിലാണ് സംഭവം. 36 കാരനായ ഹര്‍പ്രീത് ഗില്‍ ആണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബൈക്കിലെത്തിയ അക്രമി സംഘം യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. 

സ്‌കൂട്ടിയിലും ബൈക്കിലുമായെത്തിയ അഞ്ചംഗ സംഘം ഇവരെ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. സംഭവത്തിന് പിന്നാലെ കടന്നുകളഞ്ഞ അക്രമികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories