Share this Article
News Malayalam 24x7
നിലമ്പൂരില്‍ പ്രചാരണം ശക്തമാക്കി മുന്നണികള്‍; പ്രിയങ്ക ഗാന്ധി ഇന്ന്‌ പ്രചാരണത്തിനെത്തും
Nilambur Election Campaign Intensifies

നിലമ്പൂര്‍ വോട്ടെടുപ്പിന് നാല് ദിവസങ്ങള്‍ കൂടി  ശേഷിക്കേ പ്രചാരണം ശക്തമാക്കി മുന്നണികള്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രചാരണം മണ്ഡലത്തിൽ തുടരുകയാണ്. മന്ത്രിമാരും പ്രചാരണത്തിൽ സജീവമാണ് . യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന് വേണ്ടി വയനാട് എം പി പ്രിയങ്ക ഗാന്ധിയും പ്രചാരണത്തിനെത്തും. ഇതിനിടെ സ്വതന്ത്രനായി മത്സരിക്കുന്ന അന്‍വറിനായി തൃണമൂല്‍ എം പി യൂസഫ് പഠാന്റെ നേതൃത്വത്തിൽ റോഡ് ഷോ ഇന്ന് നടക്കും. അതേസമയം പ്രകടന പത്രികയുമായാണ് ബിജെപി പ്രചാരണത്തിനറങ്ങുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories