മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ തഹാവൂര്‍ റാണയെ ഇന്ന് ഇന്ത്യയില്‍ എത്തിക്കും. റാണയുമായുള്ള വിമാനം അമേരിക്കയിൽ നിന്ന് പുറപ്പെട്ടു. റാണയെ പാർപ്പിക്കുന്നതിനായി ഡൽഹിയിലേയും മുംബൈയിലേയും രണ്ടു ജയിലുകളിൽ ഒരുക്കങ്ങൾ പൂർത്തിയായി. റാണയെ ഇന്ത്യയ്ക്ക്‌സ കൈമാറുന്നതിന് എതിരായ അപ്പീല്‍ യു എസ് സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിനു പിന്നാലെ എന്‍ഐഎ, റോ അടക്കമുള്ള ഏജന്‍സികളുടെ ഉദ്യോഗസ്ഥര്‍ അമേരിക്കയിലേക്ക് പോയതായാണ് വിവരം. അമേരിക്കയിലെ ജയിലില്‍ കഴിയുന്ന റാണയെ ഇന്ത്യയ്ക്ക് കൈമാറാന്‍ അമേരിക്ക സമ്മതിച്ചിരുന്നു. ഇന്ത്യയുടെ ആവശ്യപ്രകാരമാണ് നടപടി. 2008 നവംബര്‍ 26 ന് നടന്ന മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ തഹാവൂര്‍ റാണയാണെന്നാണ് കണ്ടെത്തല്‍.