വൈക്കം സത്യഗ്രഹ വാർഷിക വിവാദത്തിൽ കെ മുരളീധരന് പിന്തുണയുമായി ശശി തരൂർ എം പി. സീനിയർ നേതാവിന് പ്രസംഗിക്കാൻ അവസരം നൽകാതെ അപമാനിച്ചത് നീതികേടാണെന്ന് തരൂർ.തനിക്ക് പ്രസംഗിക്കാൻ അവസരം നൽകാത്തതിൽ പരിഭവം ഇല്ലെന്നും തരൂർ പറഞ്ഞു. എന്നാൽ വിഷയത്തിൽ കെ പി സി സി നേതൃത്വം മൗനത്തിലാണ്.
സർക്കാരിനെതിരായ പ്രചരണ രംഗത്ത് മേൽക്കൈ നേടി നിൽക്കുന്നതിനിടെ കോൺഗ്രസിന് പാളയത്തിലെ പട കല്ലു കടിയാവുകയാണ്. കെ മുരളീധരന്
പ്രസംഗിക്കാന്‍ അവസരം നല്‍കാഞ്ഞത് നീതികേടെന്നായിരുന്നു തരൂരിന്റെ വിമർശനം.
മുൻ KPCC അധ്യക്ഷന്മാരെ ഒരേപോലെ കാണണമായിരുന്നു. പാർട്ടിയെ നന്നാക്കി മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ ഇങ്ങനെയായിരുന്നില്ല ചെയ്യേണ്ടിയിരുന്നതെന്നും തരൂർ ചൂണ്ടിക്കാട്ടി. നേതാക്കൾക്കിടയിൽ തുടരുന്ന അസ്വാരസ്യം പുനഃസംഘടന വീണ്ടും വൈകാനും വഴി ഒരുക്കിയേക്കും. അതേസമയം വിവാദത്തിൽ മൗനം തുടരുകയാണ് നേതൃത്വം. കെ പി സി സി അധ്യക്ഷൻ പ്രതികരിക്കും എന്നായിരുന്നു ഇന്നും പ്രതിപക്ഷ നേതാവ് ആവർത്തിച്ചത്
എന്നാൽ കെ പി സി സി അധ്യക്ഷൻ കെ സുധാകരനാകട്ടെ ഇതുവരെ പ്രതികരണത്തിന് തയ്യാറായിട്ടില്ല.