Share this Article
Union Budget
'ഷീ ഹൾക്ക്' മരിച്ച നിലയിൽ; ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊന്നതെന്ന് പൊലീസ്, ഭർത്താവും മരിച്ചനിലയിൽ ......
വെബ് ടീം
posted on 21-06-2025
1 min read
SHE HULK

മാഡ്രിഡ്: കൊളമ്പിയന്‍ ബോഡി ബില്‍ഡര്‍ സുനില്‍ഡ മെന്റസ് (43) മരിച്ച നിലയില്‍.ഷീ ഹള്‍ക്ക് എന്ന പേരില്‍ ലോകമാകെ അറിയപ്പെടുന്ന പ്രശസ്ത ബോഡിബിൽഡറാണ്. തലയില്‍ ഗുരുതരമായി പരിക്കേറ്റതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. സുനില്‍ദയെ കൂടാതെ ഭര്‍ത്താവ് ഹരോള്‍ഡ് ജെല്ലിങ്ങിനെയും മരിച്ച നിലയില്‍ കണ്ടെത്തി. സ്വയം ശരീരത്തില്‍ ഏല്‍പ്പിച്ച മുറിവുകളാണ് മരണകാരണം. സുനില്‍ദയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി ഹരോള്‍ഡ് ജെല്ലിങ് ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് പൊലീസ്. പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്ത് വിടുമെന്ന് പ്രതീക്ഷിക്കുന്നതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.സുനില്‍ദയും ഭര്‍ത്താവും തമ്മില്‍ ഒട്ടേറെ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ഭര്‍ത്താവ് തന്നോട് അക്രമാസക്തമായി പെരുമാറുന്നുവെന്ന് സുനില്‍ദ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.

കുറച്ച് നാളുകള്‍ക്ക് മുന്‍പ് സുനില്‍ദയും ഭര്‍ത്താവും വേര്‍പിരിയുകയും പിന്നീട് ഒന്നിക്കുകയും ചെയ്തു. വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് വിവാഹജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്ന ഘട്ടത്തിലാണ് മരണം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories