Share this Article
News Malayalam 24x7
വിദേശ റിക്രൂട്ടിങ് ഏജൻസിയുടെ മറവിൽ തട്ടിപ്പ്; ഒന്നാംപ്രതി അറസ്റ്റിൽ; രണ്ടും മൂന്നും പ്രതികൾ ഒളിവിൽ
വെബ് ടീം
posted on 17-11-2023
1 min read
 kochi foreign recruiting agency fraud case main accused arrested

കൊച്ചി: അലൈന്‍ ഇന്റര്‍നാഷണല്‍ എന്ന വിദേശ റിക്രൂട്ടിങ് ഏജന്‍സിയുടെ മറവില്‍ തട്ടിപ്പ് നടത്തിയ കേസില്‍ യുവതി പിടിയില്‍. ഒന്നാം പ്രതിയായ കോട്ടയം എരുമേലി കരിനീലം കഴപ്പാനില്‍ വീട്ടില്‍ ധന്യ ശ്രീധരനെയാണ് ഇന്‍ഫോപാര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തത്.

കാക്കനാട് പ്രവര്‍ത്തിക്കുന്ന  അലൈന്‍ ഇന്റര്‍നാഷണലിന്റെ മാനേജിങ് ഡയറക്ടറായിരുന്നു ധന്യ. വഞ്ചിക്കപ്പെട്ടവരുടെ പരാതിയില്‍ നാലു കേസുകളാണ് ഇന്‍ഫോപാര്‍ക്ക് പോലീസ് രജിസ്റ്റര്‍ ചെയ്തത്. ധന്യയുടെ കൂട്ടാളിയും രണ്ടാം പ്രതിയുമായ എമില്‍ കെ. ജോണും മൂന്നാം പ്രതി ഷാലിയും ഒളിവിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories