ന്യൂഡൽഹി: പേരാമ്പ്രയിലെ ഷാഫി പറമ്പിലിനെതിരായ പൊലീസ് നടപടിയില്‍ ഇടപെടൽ നടത്തി ലോക്സഭാ സ്പീക്കര്‍. സംസ്ഥാനത്തോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് തേടി. ലോക്സഭാ കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി.നൽകിയ പരാതിയിലാണ് ഇടപെടൽ. പരാതി പ്രിവിലേജ് കമ്മിറ്റി ഫയലിൽ സ്വീകരിച്ചു.പരിക്കേറ്റ ഷാഫി പറമ്പില്‍ പൊലീസുകാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കര്‍ക്കും പാര്‍ലമെന്റ് പ്രിവിലേജ് കമ്മിറ്റിക്കും പരാതി നല്‍കിയിരുന്നു.
പേരാമ്പ്ര ഡിവൈഎസ്പി എന്‍ സുനില്‍കുമാര്‍, വടകര ഡിവൈഎസ്പി ഹരിപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് മര്‍ദിച്ചതെന്നും റൂറല്‍ എസ്പി ഇത് സമ്മതിച്ച പശ്ചാത്തലത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. റൂറല്‍ എസ്പി കെഇ ബൈജുവിനെതിരെയും പരാതിയില്‍ പരാമര്‍ശമുണ്ട്.