ശബരിമല സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ ദേവസ്വം കമ്മീഷണർ എൻ. വാസു ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ സ്വാഭാവിക ജാമ്യാപേക്ഷ നൽകി. അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് എൻ. വാസു ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.കേസിലെ മറ്റ് പ്രധാന പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിക്കും മുരാരി ബാബുവിനും നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.
അതിനിടെ, കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം സ്വർണ്ണപ്പാളികളിൽ വീണ്ടും ശാസ്ത്രീയ പരിശോധന നടത്താനും, അതിനായുള്ള സാമ്പിളുകൾ ശേഖരിക്കാനും എസ്.ഐ.ടിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. കൂടാതെ, കോടിമരത്തിന്റെ പുനർനിർമ്മാണം 2017-ൽ നടന്നതുമായി ബന്ധപ്പെട്ട് അന്വേഷണം യു.ഡി.എഫ് ഭരണസമിതിയിലേക്കും വ്യാപിപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കേസ് ഈ മാസം 19-ന് വീണ്ടും പരിഗണിക്കും.