സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് തിയതി ഇന്ന് പ്രഖ്യാപിച്ചേക്കും.തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം വേഗത്തിലാക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഒഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍. ആദ്യഘട്ടമായ എന്യൂമറേഷന്‍ ഫോം വിതരണം 25നുള്ളില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം. ഇതുവരെ ഏകദേശം 23.14 ശതമാനം എന്യൂമറേഷന്‍ ഫോം വിതരണം പൂര്‍ത്തിയാക്കി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വാർത്താസമ്മേളനം ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. 2020 ഡിസംബർ 21നാണ് നിലവിലുള്ള ഭരണസമിതികൾ ചുമതലയേറ്റത്.