Share this Article
News Malayalam 24x7
തെലങ്കാന മരുന്നു നിർമാണ കമ്പനിയിലെ പൊട്ടിത്തെറി; 12 മരണം, നിരവധി പേർക്ക് പരിക്ക്
വെബ് ടീം
posted on 30-06-2025
1 min read
pharma

തെലങ്കാനയിലെ മരുന്നു നിർമാണ കമ്പനിയിലുണ്ടായ സ്ഫോടനത്തിൽ  12 ഓളം പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ.26 ഓളം പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇതിൽ പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ, ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ പുറത്തുവിടുമെന്ന് ശങ്കറെഡ്ഡി പൊലീസ് സൂപ്രണ്ട് പരിതോഷ് പങ്കജ് പറഞ്ഞു.ശങ്കറെഡ്ഡി ജില്ലയിലെ പഷാമൈലാരത്ത് പ്രവർത്തിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ഫാക്ടറിയിൽ തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഫാക്ടറിയിലെ റിയാക്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. പൊട്ടിത്തെറിക്ക് പിന്നാലെ ഫാക്ടറിയില്‍ വലിയതോതില്‍ തീപടര്‍ന്നു. വിവിധയിടങ്ങളില്‍നിന്നുള്ള പതിനൊന്നോളം അഗ്നിരക്ഷാ യൂണിറ്റുകളും സംസ്ഥാന, ദേശീയ ദുരന്തനിവാരണസേനയും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.

സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ ഇവിടെ ക്ലിക്ക് ചെയ്തു കാണാം


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories