Share this Article
News Malayalam 24x7
ഡൽഹി വിമാനത്താവളത്തിൽ റൺവേ മാറിയിറങ്ങി വിമാനം; വൻ അപകടം ഒഴിവായത് തലനാരിടയ്ക്ക്
വെബ് ടീം
0 hours 51 Minutes Ago
1 min read
KABUL PLANE

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ ഗുരുതരമായ സുരക്ഷാ ആശങ്കയുണ്ടാക്കിയ സംഭവമാണ് ഞായറാഴ്ച ഉണ്ടായത്. അഫ്‌ഗാനിസ്ഥാനിൽ  നിന്നുള്ള  വിമാനം റൺവേ മാറിയിറങ്ങി. കാബൂളിൽ നിന്നുള്ള അരിയാന അഫ്ഗാൻ എയർലൈൻസിന്റെ വിമാനമാണ് ലാൻഡിംഗ് റൺവേക്ക് പകരം ടേക് ഓഫ്‌ റൺവേയിൽ ഇറങ്ങിയത്. ലാൻഡിംഗ് സമയത്ത് മറ്റ് വിമാനം റൺവേയിൽ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു.കാബൂളിൽ നിന്ന് ഡൽഹിയിലേക്ക് വന്ന അരിയാന അഫ്ഗാൻ വിമാനത്തിനാണ് പിഴവുണ്ടായത്. വിമാനത്തിന് 29L റൺവേയിൽ ഇറങ്ങാനാണ് എയർ ട്രാഫിക് കൺട്രോൾ അനുമതി നൽകിയിരുന്നത്. എന്നാൽ, പൈലറ്റ് വിമാനം 29R റൺവേയിൽ ഇറക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 12.06 ഓടെയാണ് സംഭവം.അതേസമയം, ലാൻഡിംഗിന് പിന്നാലെ പൈലറ്റ് തന്നെയാണ് തെറ്റായ റൺവേയിലാണ് വിമാനം ഇറക്കിയതെന്ന് എടിസിയെ അറിയിച്ചത്. സംഭവത്തെക്കുറിച്ച് ഡിജിസിഎ അന്വേഷണം ആരംഭിച്ചു.​



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories