Share this Article
News Malayalam 24x7
ശബരിമല സ്വർണമോഷണം: മുരാരി ബാബുവിനെ എസ്ഐടി കസ്റ്റഡിയിൽ വിട്ട് കോടതി
വെബ് ടീം
posted on 28-10-2025
1 min read
MURARI BABU

തിരുവനന്തപുരം: ശബരിമല സ്വർണമോഷണ കേസിൽ രണ്ടാം പ്രതി മുരാരി ബാബുവിനെ നാലു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി റാന്നി കോടതിയാണ് എസ്ഐടി കസ്റ്റഡിയിൽ വിട്ടത്. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം ഇരുത്തി ചോദ്യം ചെയ്യാനാണ് എസ്ഐടിയുടെ നീക്കം.

മുരാരി ബാബുവും മറ്റുളളവരുമായുളള ഗൂഢാലോചന കണ്ടെത്തുക. ഉണ്ണികൃഷ്ണൻ പോറ്റിയുമായി സാമ്പത്തിക ഇടപാടുകളുണ്ടോ എന്ന് പരിശോധിക്കുക എന്നീ ആവശ്യങ്ങൾക്കാണ് എസ്ഐടി കസ്റ്റഡി അപേക്ഷ നൽകിയത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories