Share this Article
News Malayalam 24x7
എസ്‌ഐആറിന് ആധാര്‍ രേഖയായി സ്വീകരിക്കാം; തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് നിർദേശം നൽകി
Aadhaar

ബീഹാറിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ആധാർ രേഖയായി സ്വീകരിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകി. സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്നാണ് ഈ നടപടി. ഇത് പ്രകാരം 11 രേഖകൾക്ക് പുറമെ 12-ാമത്തെ രേഖയായി ആധാറും ഇനി വോട്ടർമാർക്ക് സമർപ്പിക്കാൻ കഴിയും.


വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും നിലവിലുള്ള പേരുകൾ പുതുക്കുന്നതിനും തെറ്റുകൾ തിരുത്തുന്നതിനുമാണ് ആധാർ രേഖയായി പരിഗണിക്കുക. വോട്ടർമാർക്ക് ആധാർ രേഖയായി സമർപ്പിക്കാൻ കഴിയുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ നിർദ്ദേശം മുന്നോട്ട് വെച്ചിട്ടുള്ളത്. ഇത് പൗരത്വത്തിന്റെ തെളിവല്ലെന്നും വോട്ടർമാർക്ക് രേഖയായി സമർപ്പിക്കാൻ മാത്രമാണ് സാധിക്കുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.


ബീഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വരും മാസങ്ങളിൽ നടക്കാൻ പോകുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ ഈ നിർദ്ദേശം നടപ്പിലാക്കും. ഇത് കേരളം ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലും ഭാവിയിൽ വോട്ടർ പട്ടിക പരിഷ്കരണത്തിൽ ആധാർ ഒരു രേഖയായി സ്വീകരിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories