അർജന്റീന ഫുട്ബോൾ ടീം മാർച്ചിൽ കേരളത്തിലെത്തുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാൻ ഉറപ്പുനൽകി. രണ്ട് ദിവസം മുൻപാണ് അർജന്റീന ഫുട്ബോൾ ടീമിന്റെ മെയിൽ ലഭിച്ചതെന്നും വൈകാതെ പ്രഖ്യാപനം നടത്താമെന്നും ടീം അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു. കളമശ്ശേരി സർവകലാശാലയിലെ ഫുട്ബോൾ സ്റ്റേഡിയത്തിന് ഫിഫ നിലവാരമുണ്ടെങ്കിലും, ഫിഫ അംഗീകാരം കൂടി ലഭിക്കാനുണ്ട്. ഫിഫ അംഗീകാരം ലഭിച്ചാൽ രണ്ട് മാസത്തിനുള്ളിൽ സ്റ്റേഡിയത്തിന്റെ നിർമ്മാണം ആരംഭിക്കുമെന്നും കായിക വകുപ്പ് അറിയിച്ചു. കേരള കായിക വകുപ്പ് ഇതിനായുള്ള പ്ലാൻ തയ്യാറാക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.