ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പ്രതികരണവുമായി ലോകരാജ്യങ്ങള്‍. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് യുക്രെയനും റഷ്യയും ആവശ്യപ്പെട്ടു. സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാനശ്യമായ പിന്തുണ നല്‍കുമെന്ന് യുക്രെയ്ന്‍ അറിയിച്ചു. വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലേക്കും പാകിസ്ഥാനിലേക്കുമുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും മാറ്റിവയ്ക്കാൻ സിംഗപ്പൂർ പൗരന്മാരോട് അഭ്യർത്ഥിച്ചു. പാകിസ്ഥാനിലും കാശ്മീരിലുമുള്ള പൗരന്മാര്‍ സുരക്ഷിതസ്ഥാനത്ത് തുടരണം. ഭീകരവാദികളുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യരുതെന്നും മുന്നറിയിപ്പ് നല്‍കി.