മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിച്ച് ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ വിവരങ്ങള്‍ തേടാന്‍ എന്‍ഐഎ. ഛത്തീസ്ഗഢ് പൊലീസില്‍ നിന്നും റെയില്‍വേയോടും പ്രാഥമിക വിവരങ്ങള്‍ തേടും. വിശദമായ കൂടിയാലോചനയ്ക്കും പരിശോധനകള്‍ക്കും ശേഷം മാത്രമെ കേസ് എടുക്കുന്നതില്‍ തീരുമാനം എടുക്കു. അതേസമയം മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് ബജ്‌റംഗദള്‍ നേതാവ് ജ്യോതിശര്‍മ്മയ്ക്ക് എതിരെ കന്യാസ്ത്രീകള്‍ക്കൊപ്പം ഉണ്ടായിരുന്ന യുവതികള്‍ നല്‍കിയ പരാതിയില്‍ പൊലീസ് ഇന്ന് കേസ് എടുത്തേക്കും. അന്വേഷണത്തിന് ശേഷം മാത്രമെ കേസ് എടുക്കാന്‍ കഴിയു എന്ന നിലപാടിലാണ് ഛത്തീസ്ഗഢ് പൊലീസ്. കന്യാസ്ത്രീകള്‍ക്ക് എതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കത്തോലിക്ക സഭ ഉടന്‍ ഹൈക്കോടതിയെ സമീപിക്കും. അതേസമയം വിഷയം ഇന്നും പാർലമെൻ്റിൽ ഉന്നയിക്കാനാണ് പ്രതിപക്ഷ എം പിമാരുടെ തീരുമാനം.