Share this Article
News Malayalam 24x7
ഒരു കിലോമീറ്റർ ചുറ്റളവിൽ സ്കൂളുകൾ സ്ഥാപിക്കണം; സ്കൂൾ ഇല്ലാത്തിടത്ത് വിദ്യാഭ്യാസ അവകാശനിയമപ്രകാരം സര്‍ക്കാര്‍ സ്‌കൂള്‍; കേരളത്തോട് സുപ്രീം കോടതി
വെബ് ടീം
2 hours 50 Minutes Ago
1 min read
SCHOOL

ന്യൂഡൽഹി: കേരളത്തിൽ പ്രൈമറി സ്കൂളുകളില്ലാത്ത പ്രദേശങ്ങളിൽ സ്കൂളുകൾ സ്ഥാപിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം സ്കൂളുകളില്ലാത്ത പ്രദേശങ്ങളിൽ നിർബന്ധമായും സ്കൂളുകൾ അനുവദിക്കണമെന്നാണ് കോടതി നിർദേശിച്ചത്.ഒരു കിലോമീറ്റർ ചുറ്റളവിൽ എൽപി സ്കൂളുകളും മൂന്നു കിലോമീറ്റർ പരിധിയിൽ അപ്പർ പ്രൈമറി സ്കൂളുകളുകളില്ലെങ്കിലും യുപി സ്കൂളുകളും സ്ഥാപിക്കാനാണ് നിർദേശം.

മഞ്ചേരിയിലെ എളമ്പ്രയിൽ സ്കൂൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിലാണ് കോടതി നിർദേശം.എളമ്പ്രയിൽ അടിയന്തരമായി എൽപി സ്കൂളുകൾ സ്ഥാപിക്കാനും കോടതി ഉത്തരവിട്ടു. സർക്കാർ സ്കൂൾ ആരംഭിക്കാനാണ് ഉത്തരവ്. സ്വന്തം കെട്ടിടമില്ലെങ്കിൽ വാടക കെട്ടിടത്തിൽ 3മാസത്തിനം സ്കൂൾ ആരംഭിക്കാനാണ് ഉത്തരവിൽ പറയുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories