രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്നലെ രാത്രി പത്തുമണിയോടെ എത്തിയ കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് ഇന്ന് രണ്ട് പരിപാടികളിൽ പങ്കെടുക്കും. 11 മണിക്ക് ബിജെപി സംസ്ഥാന കാര്യാലയമായ മാരാർജി ഭവന്റെ ഉദ്ഘാടനം നിർവഹിക്കും, ഇവിടെ സ്ഥാപിച്ച മുൻ സംസ്ഥാന അധ്യക്ഷൻ കെ ജി മാരാരുടെ വെങ്കല പ്രതിമ അനാഛാദനം ചെയ്യും. തുടർന്ന് പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിക്കുന്ന പൊതുപരിപാടിയിലും പങ്കെടുക്കും. വൈകിട്ട് മൂന്നരക്ക് അമിത് ഷാ ഡൽഹിയിലേക്ക് മടങ്ങും