ഇന്ത്യ-പാക് ഡിജിഎംഒഎ തലത്തില്‍ ഇന്ന് വീണ്ടും ചര്‍ച്ച നടന്നേക്കും. വെടിനിര്‍ത്തലിന്റെ പശ്ചാത്തലത്തില്‍ നിലവിലുള്ള സേനാ വിന്യാസം കുറയ്ക്കുന്നത് ചര്‍ച്ചയാകും. കഴിഞ്ഞ തവണ നടന്ന ചര്‍ച്ചയില്‍ വെടിനിര്‍ത്തല്‍ തുടരാന്‍ ധാരണയായിരുന്നു. അതിര്‍ത്തിയില്‍ സ്ഥിതി ശാന്തമാണെന്ന് ഇന്ത്യ വിലയിരുത്തി. ചർച്ചയിൽ സിന്ധു നദീ ജലകരാര്‍ പുനരുജ്ജീവിപ്പിക്കണമെന്ന നിലപാട് ആവര്‍ത്തിക്കാന്‍ പാകിസ്ഥാന്‍ ഒരുങ്ങും. തീവ്രവാദ സ്‌പോണ്‍സറിംഗ് നിര്‍ത്താതെ പുനരാലോചനയില്ലെന്ന നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഇന്ത്യ.