യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ സനായിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതിയില്‍. നിമിഷപ്രിയ കേസുമായി ബന്ധപ്പെട്ടുള്ള മാധ്യമ വാര്‍ത്തകള്‍ വിലക്കണമെന്ന ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകന്‍ കെ.എ പോളിന്റെ ഹര്‍ജിയും സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന്റെ ഹര്‍ജിയും ഇന്ന് പരിഗണിക്കും. കെ.എ പോളിന്റെ ഹര്‍ജിയില്‍ കേന്ദ്രം ഇന്ന് മറുപടി നല്‍കും. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. യമന്‍ പൗരനെ വിഷം കുത്തിവച്ച് കൊന്ന കേസിലാണ് നിമിഷ പ്രിയ വധശിക്ഷ നേരിടുന്നത്. നിമിഷപ്രിയയുടെ വധശിക്ഷ യമന്‍ സര്‍ക്കാന്‍ തല്‍ക്കാലത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ്.