ലോക കേരളസഭ സമ്മേളനത്തിലെ സ്‌പോണ്‍സര്‍ഷിപ്പിനെ ന്യായീകരിച്ച് സിപിഎം.സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങുന്നതില്‍ എന്താണ് തെറ്റെന്ന് എ.കെ ബാലന്‍ ചോദിച്ചു.വിവാദം ഉണ്ടാക്കുന്നത് സ്‌പോണ്‍സര്‍ഷിപ്പ് എന്താണെന്ന് അറിയാത്തവവരെന്നും വിമര്‍ശനം.മുഖ്യമന്ത്രിയുടെ കൂടെയിരിക്കാനല്ല 82 ലക്ഷമെന്നും അത്തരം പ്രചാരണങ്ങള്‍ അസംബന്ധമെന്നും ബാലന്‍ പറഞ്ഞു.ആരോപണങ്ങള്‍ പ്രവാസികള്‍ പുച്ഛിച്ച് തള്ളും. പ്രവാസി മലയാളികള്‍ മനസ്സറിഞ്ഞ് സഹകരിക്കുന്നതില്‍ എന്തിനാണ് അസൂയ. കാലിയായ ഖജനാവുള്ളയാളിന് ഒപ്പമിരിക്കാന്‍ ആരെങ്കിലും പൈസ മുടക്കുമോയെന്നും എ.കെ.ബാലന്‍ തിരുവനന്തപുരത്ത് ചോദിച്ചു.