Share this Article
News Malayalam 24x7
98-ാമത് ഓസ്‌കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
98th Academy Awards Winners

98ാമത് ഓസ്‌കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഹോളിവുഡിലെ ഡോള്‍ബി തീയറ്ററിലാണ് ചടങ്ങുകള്‍ നടന്നത്. മികച്ച നടനുള്ള പുരസ്‌കാരം സിന്നേഴ്‌സ് എന്ന ചിത്രത്തിലൂടെ മൈക്കല്‍ ബി ജോര്‍ദാന്‍ സ്വന്തമാക്കിയപ്പോള്‍, വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍ എന്ന ചിത്രത്തിലൂടെ പോള്‍ തോമസ് ആന്‍ഡേഴ്സണ്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി. മികച്ച നടിക്കുള്ള പുരസ്കാരം ഹാംനെറ്റ് ചിത്രത്തിലൂടെ ജെസി ബെക്‌ലി നേടി. യോക്കിം ട്രയര്‍ സംവിധാനം ചെയ്ത നോര്‍വീജിയന്‍ ചിത്രം സെന്റിമെന്റല്‍ വാല്യൂ ആണ് ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിമിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍ ആണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍ എന്ന ചിത്രത്തിലൂടെ മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരം പോള്‍ തോമസ് ആന്‍ഡേഴ്സണ്‍ സ്വന്തമാക്കിയപ്പോള്‍ മികച്ച ഒര്‍ജിനല്‍ തിരക്കഥയ്ക്കുള്ള പുരസ്‌കാരം റയാന്‍ കൂഗ്ലര്‍ സിന്നേഴ്‌സ് എന്ന ചിത്രത്തിലൂടെ സ്വന്തമാക്കി. മികച്ച സഹനടിയായി എമി മാഡിഗണ്‍ തിരഞ്ഞെടുക്കപ്പെട്ടു. വെപ്പണ്‍സ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് എമിക്ക് പുരസ്‌കാരം. വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഷോണ്‍ പെന്‍ മികച്ച സഹ നടനായി തിരഞ്ഞെടുക്കപ്പെട്ടു.24 വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories