തൃശ്ശൂരിൽ ഷിഗെല്ല രോഗം ബാധിച്ച് മരണം.വയറുവേദനയെ തുടർന്ന് കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആളാണ് മരിച്ചത്.പോസ്റ്റ്മോർട്ടത്തിലാണ് ഷിഗെല്ല കണ്ടെത്തിയത്.മരിച്ചത് മാപ്രാണം സ്വദേശിയായ 43 കാരൻ.
ഉറവിടം കണ്ടെത്താൻ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തും.പതിമൂന്നാം തീയതി ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗി വൈകുന്നേരം ആറുമണിയോടെ മരിക്കുകയായിരുന്നു.കൊടകര വട്ടേക്കാട് വാടകയ്ക്ക് താമസിക്കുകയായിരുന്നു മരിച്ചയാൾ.
അതേ സമയം കണ്ണൂരിൽ രണ്ട് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. പാനൂർ മൊകേരിയിലാണ് രോഗബാധ. കുട്ടികൾക്കാണ് രോഗം കണ്ടെത്തിയത്.ഇവരുടെ വീട്ടിലെ കിണർവെള്ളം പരിശോധിക്കും.