Share this Article
News Malayalam 24x7
അഞ്ച് ഗൾഫ് രാജ്യങ്ങളിലെ സന്ദർശനത്തിന്‍റെ അവസാനഘട്ടം; മുഖ്യമന്ത്രി ഞായറാഴ്ച ദുബായിലേക്ക്
വെബ് ടീം
posted on 29-11-2025
1 min read
CM

തിരുവനന്തപുരം: അഞ്ച് ഗൾഫ് രാജ്യങ്ങളിലെ സന്ദർശനത്തിന്റെ അവസാന ഘട്ടമായി  മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്ച ദുബായിലേക്ക് തിരിക്കും. ദുബായിൽ മൂന്നു ദിവസത്തെ സന്ദർശനമാണ്. 

ഞായർ രാവിലെ ദുബായിൽ എത്തുന്ന മുഖ്യമന്ത്രി ഇന്ത്യൻ കോൺസൽ ജനറൽ, ബിസിനസ് പ്രമുഖർ, ദുബായിലെ ഭരണകർത്താക്കൾ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച വൈകിട്ട് ദുബായ് ഖിസൈസിലെ അമിറ്റി സ്കൂളിൽ ഓർമ കേരളോത്സവത്തിൽ മുഖ്യമന്ത്രിക്ക് സ്വീകരണം നൽകും. അഞ്ച് ഗൾഫ് രാജ്യങ്ങളിലെ സന്ദർശനം ഇതോടെ ദുബായിൽ അവസാനിക്കും. ഡിസംബർ രണ്ടിന് മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങും.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories