Share this Article
KERALAVISION TELEVISION AWARDS 2025
വീണ്ടും അംഗീകാര നിറവിൽ കേരള ടൂറിസം; ടിഒഎഫ് ടൈഗേഴ്സ് സാങ്ച്വറി ഏഷ്യ അവാർഡ് മന്ത്രി മുഹമ്മദ് റിയാസ് ഏറ്റുവാങ്ങി
വെബ് ടീം
posted on 07-12-2024
1 min read
awards-and-recognitions

തിരുവനന്തപുരം: വീണ്ടും പുരസ്കാര നിറവിൽ കേരള ടൂറിസം. സുസ്ഥിര വിനോദസഞ്ചാര മേഖലയിൽ നടത്തുന്ന നൂതനമായ പദ്ധതികൾക്ക് കേരളത്തിന് അം​ഗീകാരം. ടിഒഎഫ് ടൈഗേർസിൻ്റെ സാങ്ച്വറി ഏഷ്യ അവാർഡാണ് കേരള ടൂറിസത്തിന് ലഭിച്ചിരിക്കുന്നത്.

വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ആവാസ വ്യവസ്ഥകളുടെ പരിരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം, ഉത്തരവാദിത്ത ടൂറിസത്തിൻ്റെ ആശയങ്ങൾ മുറുകെ പിടിച്ചു കൊണ്ടുള്ള പുതിയ പദ്ധതികൾ എന്നീ ഘടകങ്ങളാണ് കേരളത്തെ ബഹുമതിയ്ക്ക് അർഹമാക്കിയത്.

ഡൽഹിയിലെ ബിക്കാനീർ ഹൗസിൽ നടന്ന ചടങ്ങിൽ കേരള വിനോദസഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അവാർഡ് ഏറ്റുവാങ്ങി.

കേരളത്തിൻ്റെ ഭൂപ്രകൃതിക്കും കാലാവസ്ഥക്കും അനുയോജ്യമായ ടൂറിസം രീതികൾ വികസിപ്പിക്കുവാനും പ്രചരിപ്പിക്കുവാനും കേരളം പ്രതിജ്ഞാബദ്ധമാണെന്ന് ശ്രീ റിയാസ് പറഞ്ഞു. കേരളം അന്താരാഷ്ട്ര തലത്തിൽ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളുടെ മാതൃകാ ഹബ്ബായി മാറ്റുക എന്ന ലക്ഷ്യം നിറവേറ്റാനുള്ള പരിശ്രമം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories