Share this Article
News Malayalam 24x7
മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നാമനിർദേശ പത്രിക സമർപ്പിക്കും; കെട്ടിവെക്കാനുള്ള പണം നൽകി പത്തനാപുരം ഗാന്ധി ഭവൻ അന്തേവാസികൾ
വെബ് ടീം
posted on 18-03-2026
1 min read
cm pinarayi

തിരുവനന്തപുരം: എൽഡിഎഫിന്റെ ക്യാപ്റ്റനായി ധർമ്മടത്ത് നിന്ന് ജനവിധി തേടുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ 11 മണിക്ക് തലശ്ശേരി രജിസ്ട്രാർ ഓഫീസിലാണ് നാമനിർദേശ പത്രിക സമർപ്പിക്കുക. ഇത് ഏഴാം തവണയാണ് മുഖ്യമന്ത്രി ജനവിധി തേടുന്നത്. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ കൂടുതൽ ഭൂരിപക്ഷം ഇത്തവണ ധർമ്മടത്ത് നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷ. വൈകിട്ട് മമ്പുറത്ത് നടന്ന എൽഡിഎഫ് കൺവെൻഷനിൽ പത്തനാപുരം ഗാന്ധിഭവൻ അന്തേവാസികൾ മുഖ്യമന്ത്രിക്ക് കെട്ടിവയ്ക്കാനുള്ള പണം കൈമാറി. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എൽഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ബിനോയ് വിശ്വം,ശ്രേയസ് കുമാർ എന്നിവർ കൺവെൻഷനിൽ സംസാരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories